അഴിമതിയിലും കൊള്ളയിലും സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മുങ്ങി; ആലിബാബയും 41 കള്ളന്മാരും എന്നതാണ് ഇടതുമുന്നണിയുടെ അവസ്ഥയെന്ന് രമേശ് ചെന്നിത്തല| VIDEO

 

തിരുവനന്തപുരം: അഴിമതിയിലും കൊള്ളയിലും സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പുകളില്‍ വ്യാപക അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തരവകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്ന് തെളിഞ്ഞു. ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിസ്ഥാനത്തായിട്ടില്ല. അഴിമതിയുടെ കൂടാരമായി സർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണൾ എല്ലാം ശരിയായി. മാർക്ക് ദാനമൊഴിച്ച് ബാക്കിയെല്ലാം മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. ഐടി വകുപ്പിലെ നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യവും സർക്കാർ തളളി. കരാർ നിയമനങ്ങൾ നടപ്പാക്കാൻ പി. എസ്.സി റാങ്ക് ലിസ്റ്റുകൾ തട്ടി കളയുകയാണ്. കൺസട്ടൻസി രാജാണ് കേരളത്തിൽ നടപ്പാക്കുന്നത്. റോഡ് പണിക്കുപോലും കൺസട്ടൻസി നല്‍കുകയാണ്.

ശബരിമല വിമാനത്താവളത്തിന്  കൺസൾട്ടൻസി നൽകിയതില്‍ അഴിമതിയുണ്ട്.  സ്ഥലം തീരുമാനിക്കുന്നതിന്  ന്യൂജഴ്സി ആസ്ഥനമായ ലൂയിസ് ബർഗറിന് കൺസൾട്ടൻസി നൽകി. 4.6 കോടി രൂപ നിശ്ചയിച്ചു. സ്ഥലം തീരുമാനിക്കാതെ എങ്ങനെ കൺസൾട്ടൻസിയെ തീരുമാനിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ലൂയിസ് ബർഗർ അഴിമതി കേസുകളിൽപ്പെട്ടിട്ടുള്ള കമ്പനിയാണ്. ഇന്ത്യയിൽ തന്നെ സി ബി ഐ അന്വേഷണം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്  ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/303838190817014

Comments (0)
Add Comment