തിരുവല്ലം കസ്റ്റഡി മരണം; കഴിവുകെട്ട ആഭ്യന്തര വകുപ്പിന്‍റെ രക്തസാക്ഷിയാണ് സുരേഷ് : രമേശ് ചെന്നിത്തല

തിരുവല്ലം പോലീസ് കസ്റ്റഡി മരണം വേദനാജനകമായ സംഭവമെന്നും  കഴിവുകെട്ട ആഭ്യന്തര വകുപ്പിന്‍റെ രക്തസാക്ഷിയാണ് സുരേഷെന്നും രമേശ് ചെന്നിത്തല.  കേസ് ഗൗരവമായി അന്വേഷിക്കാൻ സർക്കാരും പോലീസും തയ്യാറാകുന്നില്ല.  കസ്റ്റഡി യിൽ മരണം നടന്നിട്ടും ആരോപണ വിധേയരായ ഉദ്യോഗസ്ഥർ സീറ്റിൽ തുടരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

നടന്നത് വ്യക്തമായ ലോക്കപ്പ് കൊലപാതകമാണ്.  ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നു. കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും  കുടുംബത്തിന് സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Comments (0)
Add Comment