സുരേന്ദ്രന്‍റെ ജാഥ മുഖ്യമന്ത്രിക്കു വേണ്ടി ; ‘വിജയ’ ജാഥയെ പരിഹസിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, February 15, 2021

 

കോട്ടയം : ബിജെപിയുടെ വിജയ ജാഥയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പേരില്‍ ജാഥ നടത്തുമ്പോള്‍ സിപിഎമ്മിന് അനുകൂലമാണെന്ന് വ്യക്തമായതായും അദ്ദേഹം പരിഹസിച്ചു. യാത്ര മുഖ്യമന്ത്രിക്കുവേണ്ടി നടത്തുന്നതാണ്. ആരൊക്കെ തമ്മിലാണ് ബന്ധമെന്ന് ഇതില്‍ നിന്നും വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയത സിപിഎമ്മിന്‍റെ അജണ്ടയായി മാറിയിരിക്കുകയാണ് . കേരളത്തിലെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേരളത്തിലെ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതാണ് യഥാര്‍ഥ വര്‍ഗീയത. അത് കേരളത്തിന് ആപത്താണ്. ബി.ജെ.പിയും സിപിഎമ്മും തമ്മില്‍ വലിയ ഐക്യമുണ്ടായിട്ടുണ്ട്. അത് ജനങ്ങള്‍ അറിയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.