വിവരാവകാശ ഭേദഗതി ബില്ലില്‍ ഒപ്പു വയ്ക്കാതെ തിരിച്ചയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതായതിനാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ വിവരാവകാശ ഭേദഗതി ബില്ല് ഒപ്പിടാതെ പാര്‍ലമെന്റിന് തന്നെ തിരിച്ചയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തയച്ചു.
വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കുന്നതും അവര്‍ക്ക് ശമ്പളം നല്‍കുന്നതും സംസ്ഥാന സര്‍ക്കാരുകളാണെങ്കിലും അവരുടെ കാലാവധിയും ശമ്പളവും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതാണ് ഭേദഗതി ബില്ല്. ഇത് നമ്മുടെ ഫെഡറല്‍ സംവിധാനത്തെ തുരങ്കം വയ്ക്കുന്നതും സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റവുമാണെന്ന്  മാത്രമല്ല, വിവരാവകാശ നിയമത്തിന്റെ അന്തസത്തയെ തകര്‍ക്കുന്നതുമാണ്. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരെ കേന്ദ്രം തട്ടിയെടുക്കുന്നതിന് തുല്യമാവും ഇത്. അതിനാല്‍ ബില്ലിന്മേല്‍ പുനരാലോചന അത്യാവശ്യമാണെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി

Comments (0)
Add Comment