മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ കിഫ്ബിയിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ കിഫ്ബി യിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായിൽ നിന്ന് മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ സമഗ്രമായ ഓഡിറ്റിംങ് നടത്താൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാലായിലെ കൊല്ലപ്പള്ളിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയിൽ സിഎജി ഓഡിറ്റിംഗ് നടത്താൻ സർക്കാർ തയ്യാറാകാത്തതിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. പാലായിൽ നിന്ന് മുഖ്യമന്ത്രി തിരിച്ച് തിരുവനന്തപുരത്ത് എത്തുമ്പോൾ അക്കൗണ്ടന്‍റ് ജനറലിനെ കൊണ്ട് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടാൻ തയ്യാറാണോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച രമേശ് ചെന്നിത്തല അഴിമതിക്കെതിരെ പ്രഭാഷണം നടത്തുന്ന മുഖ്യമന്ത്രിക്ക് കീഴിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്നും ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ കൂടുതൽ അഴിമതികൾ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി., എൻ.കെ. പ്രേമചന്ദ്രൻ എം.പി., റോജി എം ജോൺ എംഎൽഎ തുടങ്ങിയവരും പങ്കെടുത്തു.

https://www.youtube.com/watch?v=Dgv66DdSqSc&feature=youtu.be

Ramesh Chenithala
Comments (0)
Add Comment