ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ബി.ജെ.പി തകര്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു.കാശ്മീരില്‍ അറസ്റ്റ് ചെയ്ത നേതാക്കളെ ഉടനെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. രാജ്യത്ത് ജനങ്ങളുടെ ഐക്യം നിലനിര്‍ത്തേണ്ടത് തോക്കിന്‍ മുനയിലൂടെ അല്ല.കാശ്മീരിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം വിചിത്രമാണ്.ഒന്നും ഇല്ലാതിരുന്ന ഇന്ത്യയെ ഇന്ന് കാണുന്ന വികസനത്തിലേക്ക് വളര്‍ത്തിയെടുത്തത് കോണ്‍ഗ്രസാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കാശ്മീര്‍ വിഷയത്തില്‍ സി.പി.എമ്മിന് കൊതുകിനെപ്പോലെ ചോരകുടിക്കുന്ന നയമാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് ഒറ്റ അഭിപ്രയമെയുള്ളുവെന്നും അത് ദേശീയ നേതൃത്വം പ്രമേയത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വൈദേശിക ശക്തികള്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന പാരമ്പര്യമുള്ള സി.പി.എമ്മിനാണ് ഈ വിഷയത്തില്‍ നിലപാടില്ലാത്തത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സി.പി.എമ്മിന് കാലവും ചരിത്രവും മാപ്പ് നല്‍കില്ല. ഇന്ന് ദേശീയ ഗാനവും വന്ദേമതാരവും പാടുന്ന ബി.ജെ.പിക്ക് സ്വാതന്ത്ര്യ സമരം എന്താണെന്നും അതിന്റെ മഹത്വം എന്താണെന്നും അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.