പിണറായിയെ ആര് എന്തു ചെയ്യാനാണ്? മുഖ്യമന്ത്രിയുടെ അമിത സുരക്ഷാസംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, January 23, 2019

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷാ സംവിധാനങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 28 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്രയും വലിയ സുരക്ഷ. പിണറായിയെ ആര് എന്തു ചെയ്യാനാണ്- ചെന്നിത്തല ചോദിച്ചു.
സുരക്ഷയ്‌ക്കൊക്കെ ഒരു മര്യാദ വേണമെന്നും അദ്ദേഹം തുറന്നടിച്ചു. തലസ്ഥാനത്ത് യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.