ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കെ.സി.ജോസഫ് എംഎൽ നയിച്ച ഭരണഘടന സംരക്ഷണ റാലി. കണ്ണുർ ചെങ്ങളായിൽ നിന്നാരംഭിച്ച റാലി ശ്രീകണ്ഠാപുരത്ത് സമാപിച്ചു. സണ്ണി ജോസഫ് എംഎൽഎയും, വിവിധ കെ പി സി സി, ഡി സി സി നേതാക്കളും ജാഥയിൽ പങ്കാളികളായി. . തുടർന്ന് നടന്ന പൊതുയോഗം കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.
ചെങ്ങളായിൽ നിന്ന് ആരംഭിച്ച ജാഥയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. മുതിർന്ന കോൺഗ്രസ് നേതാവും ചെങ്ങളായി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എ.വി ഗോവിന്ദൻ കെ.സി ജോസഫ് എംഎൽഎയ്ക്ക് പതാക കൈമാറിയതോടെ പദയാത്രയ്ക്ക് തുടക്കമായി..
സണ്ണി ജോസഫ് എംഎൽഎ, കെ പി സി സി ജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉൾപ്പടെ വിവിധ നേതാക്കളും, പോഷക സംഘടന ഭാരവാഹികളും ജാഥയിൽ പങ്കാളികളായി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ശ്രീകണ്ഠാപുരത്തേക്ക് നീങ്ങിയ പദയാത്രയ്ക്ക് നിരവധി പേർ അഭിവാദ്യം അർപ്പിച്ചു.തുടർന്ന് നടന്ന പൊതുയോഗം കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. ചൈനയിൽ മഴ പെയ്യുമ്പോൾ ഇവിടെ കുട പിടിക്കുന്ന സി പി എം ചൈനയിൽ മുസ്ലിംങ്ങൾക്ക് നേരെയുളള അതിക്രമങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണെന്ന് കെ.സുധാകരൻ എംപി പറഞ്ഞു.
തലശ്ശേരി കലാപത്തിൽ ഉൾപ്പടെ മുസ്ലിംങ്ങളെ അക്രമിച്ചവരാണ് ഇപ്പോൾ സമുദായ സംരക്ഷകരുടെ വേഷം കെട്ടുന്നതെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.ഒരു ദിവസമെങ്കിലും ഇന്ത്യൻ ഭരണഘടന വായിച്ച ജഡ്ജ് സുപ്രിം കോടതിയിൽ ഉണ്ടെങ്കിൽ മോദിയുടെ പൗരത്വ നിയമ ഭേദഗതി എടുത്ത് തോട്ടിൽ കളയും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കെപിസിസി വൈസ് പ്രസിഡന്‍റ് പിസി വിഷ്ണുനാഥ് പറഞ്ഞു.
കെ.എം ഷാജി എംഎൽയും സി പി എമ്മിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.
https://www.youtube.com/watch?v=VTU_Nmm94Yc