റിലേ ടീമിന്‍റെ ഗോള്‍ഡ് മെഡല്‍ അവസാന ലാപ് ഓടിയ ആള്‍ക്കുള്ളതോ..?

Jaihind Webdesk
Saturday, December 8, 2018

KC-Joseph

കണ്ണൂർ എയർപോർട്ടിന്‍റെ ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ്.  റിലേ ടീമിന് ലഭിക്കുന്ന ഗോള്‍ഡ് മെഡല്‍ അവസാന ലാപ് ഓടിയ ആള്‍ അവകാശപ്പെടുന്നത് പോലെയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ഒരു റിലേ ടീമിന് ഗോൾഡ് മെഡൽ ലഭിച്ചാൽ ടീമിലെ എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ് ഇവിടെ അവസാന ലാപ്പിൽ ഓടിയ ആൾ സ്വർണ മെഡലുമായി കടന്നു കളഞ്ഞു. അതാണ് കണ്ണൂർ എയർപോർട്ടിന്‍റെ ഉത്ഘാടന ചടങ്ങിൽ കാണുന്നത്. രാഷ്ട്രീയ മാന്യത പിണറായി ഗവഃ ൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല പക്ഷേ ഇതെല്ലാം ജനങ്ങൾ തിരിച്ചറിയും.