രാജീവ് വിചാർ വേദിയുടെ ബെസ്റ്റ് സ്റ്റേറ്റ് മാൻ അവാർഡ് കെ.സി. ജോസഫ് എംഎൽഎ ഏറ്റുവാങ്ങി

Jaihind News Bureau
Monday, November 4, 2019

രാജീവ് വിചാർ വേദിയുടെ ബെസ്റ്റ് സ്റ്റേറ്റ് മാൻ അവാർഡ് കെ.സി. ജോസഫ് എംഎൽഎ ഏറ്റുവാങ്ങി. ചങ്ങാനാശ്ശേരി എസ് ബി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് അവാർഡ് സമ്മാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കാളികളായി.

കേരളത്തിന്റെ പൊതു ജീവിതത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ശ്രീ കെ സി ജോസഫ് എം എൽ എ അവാർഡിന് അർഹനായത്. രാഷ്ട്രീയ പ്രതിസന്ധികൾ സമചിത്തതയോടെ കൂടി നോക്കി കണ്ടു കൊണ്ട് ഉന്നതമായ മര്യാദ മാന്യതയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഉള്ള വ്യക്തിത്വമാണ് കെ സി ജോസഫ് എന്ന പ്രതിപക്ഷ നേതാവ് പറഞ്ഞു

ഒരു പൊതുപ്രവർത്തകനെ എങ്ങനെ ആണ് എന്നതിന് ഉത്തമ ഉദാഹരണം തന്നെയാണ് കെ സി ജോസഫ് ഒന്നും അതുകൊണ്ട് ഈ അവാർഡിന് എന്തുകൊണ്ടും അർഹനാണ് അദ്ദേഹം എന്നും അവാർഡ് നൽകിയ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൂട്ടി ചേർത്തു

അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അതിന്‍റെ നന്ദി അറിയിക്കുന്നുവെന്നും അവാർഡ് നിയോജക മണ്ഡലമായ ഇരിക്കൂറിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്നും കെ സി ജോസഫ് എംഎൽഎ പറഞ്ഞു.

കെപിസിസി മുൻ അധ്യക്ഷൻ എം എം ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സി എഫ് തോമസ് എംഎൽഎ, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ബർണബാസ് തുടങ്ങിയ പ്രമുഖരും ആശംസാ പ്രസംഗവും നടത്തി.