കെ.സി.ജോസഫ് എംഎൽഎ നയിക്കുന്ന ഭരണഘടന സംരക്ഷണ റാലി ഇന്ന് കണ്ണൂരിൽ

Jaihind News Bureau
Thursday, January 23, 2020

കെ.സി.ജോസഫ് എംഎൽഎ നയിക്കുന്ന ഭരണഘടന സംരക്ഷണ റാലി ഇന്ന് കണ്ണൂരിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെയും, മതസൗഹാർദ്ദം തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കുമെതിരെയാണ് റാലി സംഘടിപ്പിക്കുന്നത്. ഉച്ചയ് ശേഷം 3 മണിയോടെ ചെങ്ങളായിൽ നിന്നാരംഭിക്കുന്ന റാലി ശ്രീകണ്ഠപുരം ടൗണിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ എം ഷാജി തുടങ്ങിയവർ സമാപന പൊതുയോഗത്തിൽ പങ്കെടുക്കും’