
കാസർകോട്ടെ 81 ശതമാനം പോളിങ് യുഡിഎഫിന് വലിയ വിജയ പ്രതീക്ഷ ആണ് നൽകുന്നതെന്ന് കാസർകോട് യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. കാസർകോട് എൽ ഡി എഫ് വലിയ അക്രമങ്ങളാണ് അഴിച്ചുവിട്ടത്. പല യു ഡി എഫ് സ്വാധീന മേഘലകളിൽ വോട്ടിങ് വൈകിപ്പിക്കാനുള്ള ശ്രമം പോലും ഉണ്ടായി. കല്ല്യാശ്ശേരി-പയ്യന്നൂർ മേഖലകളിൽ സി പി എം കളളവോട്ട് ചെയ്തെന്ന് ആരോപിച്ച രാജ് മോഹൻ ഉണ്ണിത്താൻ ഇതിനെ എല്ലാം അതിജീവിച്ചു കൊണ്ട് യു ഡി എഫ് വൻ വിജയം നേടുമെന്നും പറഞ്ഞു.