ക്യാന്‍സറില്ലാത്ത സ്ത്രീക്ക് കീമോ തെറാപ്പി; ഡോക്ടര്‍മാര്‍ക്കെതിരെയും ലാബുകള്‍ക്കെതിരെയും പോലീസ് കേസ്

Jaihind Webdesk
Saturday, June 8, 2019

ക്യാൻസറില്ലാതെ കീമോ തെറാപ്പിക്ക് വിധേയയായ ആലപ്പുഴ കുടശ്ശനാട്
രജനി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നല്കി‍. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. രണ്ട് സ്വകാര്യ ലാബുകൾക്ക് എതിരെയും രണ്ട് ഡോക്ടർമാർക്കെതിരെയുമാണ് കേസ്. രഞ്ജൻ, സുരേഷ് എന്നീ ഡോക്ടർമാർക്കെതിരെയും സിഎംസി സ്കാനിംഗ് സെന്റർ. ഡയനോവ എന്നീ ലാബുകൾക് എതിരേയുമാണ് പരാതി.

മറ്റുള്ളവരുടെ ജീവന് അപകടമാക്കുന്ന രീതിയിലുള്ള പ്രവർത്തനത്തിന് ഐപിസി 337, 336 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. മെഡിക്കൽ നെഗ്ലിജെൻസ് ആദ്യഘട്ടയത്തിൽ ഇല്ല കണ്ടെത്താനായില്ലന്നു എസ് എച് ഒ കെ. ധനപാലൻ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജില് കീമോ തെറാപ്പിക്ക് വിധേയായ യുവതിക്ക് ക്യാന്‍സറില്ലെന്ന അന്തിമറിപ്പോർട്ടും കഴിഞ്ഞദിവസം വന്നിരുന്നു. ശസ്ത്രക്രിയയില്‍ ശേഖരിച്ച സാംപിളും നെഗറ്റീവാണെന്ന് പതോളജി ലാബ് റിപ്പോര്ട്ടില് പറയുന്നു. ഈ സാഹചര്യത്തിലാണ് രജനി പരതി നൽകിയത്.

ആദ്യ ഘട്ട കീമോതെറപ്പിക്കു ശേഷമാണു മെഡിക്കൽ കോളജ് പതോളജി ലാബിൽനിന്നുള്ള ഫലം ലഭിച്ചത്. മുഴ കാൻസർ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഏപ്രിലിൽ തിരുവനന്തപുരം റീജ്യനല്‍ കാൻസർ സെന്ററിൽ (ആർസിസി) പോയി. കാൻസർ ഇല്ലെന്നായിരുന്നു അവിടെയും റിപ്പോർട്ട്. കോട്ടയത്തു പരിശോധിച്ച സാംപിളുകൾ ആർസിസിയിൽ വീണ്ടും പരിശോധിച്ചപ്പോഴും ഇതേ ഫലം ലഭിച്ചതോടെ ആരോഗ്യ മന്ത്രിക്കു പരാതി നൽകിയിരുന്നു. തുടര്‍ന്നാണ് പോലീസിലും പരാതി നല്‍കിയിരിക്കുന്നത്.