രാഹുല്‍ ഗാന്ധിയുടെ ഫോൺ ചോർത്തി ; ഗുരുതര വെളിപ്പെടുത്തലുമായി റിപ്പോർട്ട്

Jaihind Webdesk
Monday, July 19, 2021

കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോൺ ചോർത്തിയെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്‍റെ 2 സഹായികളുടേയും 5 സുഹൃത്തുക്കളുടേയും ഫോൺ ചേർത്തിയെന്നുമുള്ള  വാർത്ത  ‘ദ വയർ’ പുറത്തുവിട്ടു.  2018 ജൂൺ മുതല്‍ 2019 ജൂൺ വരെ രാഹുല്‍ ഗാന്ധിയുടെ 2 ഫോണുകളാണ് ചോർത്തപ്പെട്ടത്.  തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ ഫോണും ചോർത്തപ്പെട്ടു എന്നാണ് വിവരം .