കൊവിഡ് വ്യാപനം : പ്രവാസികളുടെ ദുരിത ജീവിതം കേന്ദ്രസര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, April 15, 2020

rahul-gandhi-meeting

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രസിന്ധിയിലായ പ്രവാസികളുടെ ദുരിത ജീവിതം കേന്ദ്രസര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി രാഹുല്‍ ഗാന്ധി. കൊവിഡ് 19 പ്രതിസന്ധിയും മിഡില്‍ ഈസ്റ്റിലെ ബിസിനസുകള്‍ അടച്ചുപൂട്ടലും കാരണം ദുരിതത്തിലായ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അവരെ അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ പദ്ധതികളുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കൊവിഡ് 19 പ്രതിസന്ധിയും മിഡിൽ ഈസ്റ്റിലെ ബിസിനസുകളുടെ അടച്ചുപൂട്ടലും ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ കടുത്തദുരിതത്തിലേക്കും നിരാശയിലേക്കും തള്ളിയിട്ടിരിക്കുകയാണ്. അവർ നാട്ടിലേക്ക് മടങ്ങാൻ അതിയായി ആഗ്രഹിക്കുന്നു. ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളൊരു അവശ്യഘട്ടത്തിലൂടെ കടന്നുപോകുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി സർക്കാർ വിമാന സർവീസുകളും ഐസൊലേഷന്‍ സൗകര്യവും ഒരുക്കണം – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.