കൊവിഡ് വർധനയില്‍ ആശങ്ക ; കേന്ദ്രം രാജ്യത്തിന്‍റെ പൊതുമുതല്‍ വില്‍ക്കുന്ന തിരക്കില്‍ : രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, August 26, 2021

 

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് രാഹുല്‍ ഗാന്ധി. കൊവിഡ് കണക്കുകള്‍ ഉയരുന്നത് ആശങ്കാജനകമെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അടുത്ത തരംഗത്തിലെ രോഗതീവ്രത ഒഴിവാക്കാന്‍ വാക്‌സിനിഷേന്‍ വേഗത്തിലാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍റെ പൊതുമുതല്‍ വില്‍ക്കുന്ന തിരക്കിലായതിനാല്‍ ജനങ്ങള്‍ സ്വയം ശ്രദ്ധിക്കാനും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.