രാജ്യത്തിന് ലഭിച്ച വിദേശ സഹായമെവിടെ ? ആരാണ് ഇതിന്‍റെയൊക്കെ ഗുണഭോക്താവ്? ; കേന്ദ്രത്തോട് ചോദ്യങ്ങളുയർത്തി രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, May 5, 2021

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്ര സർക്കാരിനോട് ഗൗരവമായ ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവിധ വിദേശ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചതും, അതെല്ലാം ഇന്ത്യയില്‍ എത്തിച്ചതും. എന്തെല്ലാം വിദേശ സഹായമാണ് നമുക്ക് ലഭിച്ചത്?, അതെല്ലാം എവിടെ?, ആരാണ് ഇതിന്‍റെയൊക്കെ ഗുണഭോക്താവ്?, എങ്ങനെയാണ് ഈ സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുക?, എന്താണ് ഇതിലൊന്നും സുതാര്യതയില്ലാത്തത്? – കേന്ദ്രസര്‍ക്കാറിന് ഇതിനെല്ലാം എന്തെങ്കിലും ഉത്തരമുണ്ടോ? – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിക്കുന്നു.

Rahul Gandhi
@RahulGandhi

Questions about Covid foreign aid:

– What all supplies has India received?
– Where are they?
– Who is benefitting from them?
– How are they allocated to states?
– Why no transparency?

Any answers, GOI?