രാഹുല്‍ ഗാന്ധി രാജി വയ്‌ക്കേണ്ട ആവശ്യമില്ല : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, May 25, 2019

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല എന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന് ഇതിന് മുമ്പും പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാജയങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ശക്തിയായി തിരികെ വന്ന ചരിത്രമാണ് ഉള്ളത്. രാഹുല്‍ ഗാന്ധിയുയെ രാജി പരിഹാരമല്ല. കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ജനവിശ്വാസം കൂടുതല്‍ ആര്‍ജ്ജിക്കത്തനിലയിലുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയുമാണ് വേണ്ടത്. രാഹുല്‍ ഗാന്ധി പങ്കെടുത്ത എല്ലാ പൊതുപരിപാടികളിലും വന്‍പിച്ച ജനക്കൂട്ടമുണ്ടായിരുന്നു. പക്ഷേ, അത് വോട്ട് ആക്കി മാറ്റാന്‍ സംഘടനാപരമായി കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ സംഘടനയെ കൂടുതല്‍ ചലനാത്മകമാക്കി മുന്നോട്ടു കൊണ്ടുപോകുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് ഞങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അല്ലാതെ രാഹുല്‍ ഗാന്ധിയുടെ രാജി അല്ല പരിഹാരം എന്നാണ് എന്‍റെ അഭിപ്രായം.

കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരുന്ന നരേന്ദ്രമോദി ഗവണ്‍മെന്‍റ് അവരുടെ നയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. രാജ്യത്തിന് വെല്ലിവിളിയുണ്ടാകാന്‍ പോകുന്ന അടുത്ത അഞ്ചുവര്‍ഷമാണ് ഉണ്ടാകാന്‍ പോകുന്നത്. ആര്‍എസ്എസ്സിന്‍റെയും ബിജെപിയുടെയും സംഘപരിവാറിന്‍റെയും അജണ്ടയ്ക്കെതിരായി യുഡിഎഫിന്‍റെ പോരാട്ടം കൂടുതല്‍ പാര്‍ലമെന്‍റിലും നിയമസഭയിലും ശക്തിപ്പെടുത്തും. ബിജെപിക്ക് ഗണ്യമായ വോട്ട് വര്‍ദ്ധന ഉണ്ടായിട്ടില്ല. എന്നാല്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് പോയത് സിപിഎമ്മില്‍ നിന്നാണ്. ബംഗാളില്‍ സിപിഎമ്മിന് 30 ശതമാനം വോട്ട് ഉണ്ടായിരുന്നത് ഇപ്പോള്‍ 8 ശതമാനം മാത്രമാണ്. ആ വോട്ട് മുഴുവന്‍ പോയത് ബിജെപിക്കാണ്. ഈ വസ്തുതകള്‍ കാണാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

teevandi enkile ennodu para