ദുരിതബാധിതർക്ക് ആശ്വാസമേകി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; പുത്തുമലയും സന്ദർശിക്കും

Jaihind News Bureau
Monday, August 12, 2019

Rahul-Gandhi-Kerala

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ദുരന്തമേഖലകളും സന്ദർശിക്കും. അതേ സമയം മഴ മാറി നിന്നതോടെ ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കും.  കഴിഞ്ഞ ദിവസം ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈന്യവും, മത്സ്യതൊഴിലാളികളും രംഗത്തുണ്ട്.

ഇന്ന് വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി വൻ ദുരന്തം ഉണ്ടായ പുത്തുമല സന്ദർശിക്കും തുടർന്ന് അദ്ദേഹം മേപ്പാടിയിടെ ദുരിതാശ്വാസ കാമ്പിലെത്തി ദുരിതബാധിതരുമായി സംവദിക്കും. ഉച്ചയോടെ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ വിളിച്ചു ചേർക്കുന്ന ഉന്നതല യോഗവത്തിലും അദ്ദേഹം പങ്കെടുക്കും.  അതേ ദിവസമായി ഇടമുറിയാതെ പെയ്ത കനത്ത മഴമാറി നിന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സൈന്യം തീരുമാനിച്ചു.

വൻ ദുരന്തം നടന്ന പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം മാത്രമാണ് ഇന്നലെ കണ്ടെത്താനായത്. ഇതോടെ ദുരന്തത്തിൽ മാത്രം മരിച്ചവരുടെ എണ്ണം പത്തായി. ഇനിയും എട്ടുപേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് നിഗമനം. സൈന്യവും ഫയർഫോഴ്‌സും നാട്ടുക്കാരും ഇന്ന് വീണ്ടും രക്ഷാ പ്രവർത്തനം പുനരാരംഭിച്ചു. ജെസിബി, ഹിറ്റാച്ചി തുടങ്ങിയ കുടുതൽ വാഹനങ്ങൾ ദുരന്തമുഖത്ത് ജെസിബി ഹിറ്റാച്ചി തുടങ്ങിയവ എത്തിക്കാൻ കഴിഞ്ഞത് രക്ഷാപ്രവർത്തനത്തിനു ള്ള ആക്കം കൂട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. കള്ളാടി മുതൽ പുത്തുമലയിലേക്കുള്ള റോഡിന്‍റെ തടസ്സം സൈന്യത്തിന്‍റെ നേത്യത്വത്തിൽ ഇന്നലെ തന്നെ മാറ്റിയിരുന്നു. അതേ സമയം ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം 37000 മായി.

ബാണാസുര ഡാമിന്‍റെ ഷട്ടർ തുറന്നത് ഇന്നലെ കാര്യമായ ബുദ്ധിമുട്ടുകൾക്ക് ഈടയാക്കത്തതും ഏറെ ആശ്വാസകരമായി.10 സെൻറിമീറ്ററാണ് ഷട്ടർ തുറന്നത്.8500 ലിറ്റർ വെള്ളമാണ് ഇപ്പോൾ ഒഴുക്കിവിടുന്നത്. ഇനി ഷട്ടർ കൂടുതൽ ഉയർത്തില്ലെന്നും ഡാം സുരക്ഷ അതോറിറ്റി വ്യക്തമാക്കി.മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

വെള്ളത്തിനടിയിലായ പനമരം, കോട്ടത്തറ പഞ്ചായത്തുകളിലെ രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യവും, മത്സ്യതൊഴിലാളികളുടെ സംഘവും ഇന്നലെ ജില്ലയിലെത്തിയിരുന്നു. ഇവിടെ നിന്നും വെള്ളം ഇറങ്ങിയത് കൊണ്ട് വലിയ രീതിയിലുള്ള ബുദ്ധിമുട്ടില്ല മാത്രമല്ല ഇന്നലെ ജില്ലയിൽ മൂന്ന് താലൂക്കുകളിലും മഴ കുറവായിരുന്നു. ഇത് ഇന്നത്തെ ദിവസങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും സഹായമാകും.

ദേശീയപാത 766 ൽ മുത്തങ്ങയിലുണ്ടായിരുന ഗതാഗത തടസ്സം ഇന്നലെ തന്നെ പുന:സ്ഥാപിച്ചു. പനമരത്ത് സൈന്യം മുൻകരുതലെന്ന നിലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.