യു.പിയിൽ നടക്കുന്നത് ഗുണ്ടാരാജ്; ഹാത്രസ് പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകാത്തതിനെതിരെ രാഹുൽ ഗാന്ധി

Jaihind News Bureau
Sunday, November 22, 2020

ഹാത്രസ് പെൺകുട്ടിയുടെ കുടുംബത്തിന് ഉത്തർ പ്രദേശ് സർക്കാർ സംരക്ഷണം നൽകാത്തതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.പിയിൽ ഗുണ്ടാരാജാണ് നടക്കുന്നതെന്നതിന് പുതിയ ഉദാഹരണമാണിതെന്ന് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്‍റെ റിപ്പോർട്ട് പങ്കുവെച്ച് കൊണ്ട് രാഹുൽ കുറിച്ചു. ആക്രമണം നേരിട്ടവരെ യു.പി സർക്കാർ നിരന്തരം ചൂഷണം ചെയ്യുകയാണ്. ഹാത്രസ് ബലാത്സംഗ കൊലപാതകത്തിൽ രാജ്യം മുഴുവൻ സർക്കാറിനോട് ഉത്തരം തേടുകയാണെന്നും എല്ലാവരും പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.