രാഹുൽ ഗാന്ധിയുടെ സാന്ത്വനം വീണ്ടും; ജനീഷിന് വീട്ടില്‍ മരുന്നെത്തി

Jaihind News Bureau
Friday, April 17, 2020

കൽപ്പറ്റ: കിഡ്നി ട്രാൻസ്പ്ലാറ്റേഷൻ കഴിഞ്ഞ് മരുന്നിനായി ബുദ്ധിമുട്ടിയ രോഗിക്ക് മരുന്ന് എത്തിച്ച് രാഹുൽ ഗാന്ധി എം.പി. കിഡ്നി തകരാറിലായ ജനീഷ് കെ ജെ കുറ്റിയാൻങ്കൽ വടുവൻച്ചാൽ സ്വദേശിക്കാണ് പതിനായിരം രൂപ വിലവരുന്ന ഒരു മാസത്തേക്ക് ഉള്ള മരുന്ന് എത്തിച്ചത്.

കഴിഞ്ഞ നവംബറിൽ ആണ് കിഡ്നികൾ തകരാറിലായ ജനീഷ് കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്. കൊവിഡ് വ്യാപനം കാരണം ലോക് ഡൗൺ ആയതോടെ ജില്ലയിൽ ലഭ്യമല്ലാതിരുന്ന മരുന്ന് ലഭിക്കുവാൻ ബുദ്ധിമുട്ടായി. മറ്റ് വഴികാണാതായതോടെ ജനീഷ് രാഹുൽ ഗാന്ധിക്ക് മെയിൽ അയച്ചു. ഉടൻ തന്നെ മറുപടി എത്തി. മരുന്നും..

നൂൽപ്പുഴ PHC യിലെ ഡോക്ടർ റാസിഫ് മുഖേന കോഴിക്കോട് നിന്നും എത്തിച്ച മരുന്ന് യൂത്ത് കോൺഗ്രസിന്‍റെ യൂത്ത് കെയർ യൂണിറ്റ് വഴിയാണ് കൈമാറിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷംഷാദ്, DCC ജനറൽ സെക്രട്ടറി NC കൃഷ്ണകുമാർ ,സുജിത്ത് PR, നിഖിൽ, സിറിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.