സ്വർണ്ണക്കടത്ത് : ആസൂത്രകൻ റബിൻസെന്ന് എൻഐഎ; 7 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു

Jaihind News Bureau
Tuesday, October 27, 2020

സ്വർണ്ണക്കടത്തിന്‍റെ ആസൂത്രകൻ റബിൻസെന്ന് എൻഐഎ. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് റബിൻസ് സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്തുവെന്നും എൻഐഎ കോടതിയെ അറിയിച്ചു. ഇന്നലെ അറസ്റ്റ് ചെയ്ത റബിൻസിനെ കോടതി 7 ദിവസത്തേക്ക് എൻ ഐ എ കസ്റ്റഡിയിൽ വിട്ടു.

സ്വർണ്ണക്കടത്തിന്‍റെ ആസൂത്രകൻ റബിൻസാണെന്ന് എൻഐഎ കോടതിയിൽ നൽകിയ റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു. സ്വർണ്ണക്കടത്തിന് നിക്ഷേപം ഇറക്കി, നേരത്തെയും സ്വർണ്ണം കടത്തി, സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്തു തുടങ്ങിയ കാര്യങ്ങളും റബിൻസിനെക്കുറിച്ച് എൻഐഎ കോടതിയെ അറിയിച്ചു.

2013 – 2014ൽ റബിൻസ് സ്വർണ്ണക്കളളകടത്ത് നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലെ മാസം യു എ ഇ – ൽ അറസ്റ്റിലായി. ഒക്ടോബർ 25 വരെ യു.എ.ഇ ജയിലിൽ ആയിരുന്നു. തീവ്രവാദ സംഘങ്ങളുമായി റബിൻസിന് ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും എൻഐഎ കോടതിയിൽ പറഞ്ഞു.
റബിൻസിൻ്റെ പക്കൽ നിന്നും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനക്കായി നൽകിയിട്ടുണ്ടെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. വിശധമായ ചോദ്യം ചെയ്യലിനായി ഏഴു ദിവസത്തെക്ക് കസ്റ്റഡിയിൽ വേണമെന്ന എൻ.ഐ.എയുടെ ആവശ്യം കോടതി അംഗീകരിച്ചു. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ Nia ആസ്ഥാനത്തേക്ക് കൊണ്ടു്ടുപോയി.