Logo
Sun, Jun 14, 2026 • 07:04 AM
LIVE TV
Watch

No business videos available

No Middle East videos available

യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്‍ 'ഓണനിലാവ് ' ശ്രദ്ധേയമായി : ആയിരം ഓണക്കിറ്റുകള്‍ നല്‍കി ; കൊവിഡ് കാരുണ്യ പ്രവര്‍ത്തകര്‍ക്ക് ആദരം


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
September 07, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്‍ 'ഓണനിലാവ് ' ശ്രദ്ധേയമായി : ആയിരം ഓണക്കിറ്റുകള്‍ നല്‍കി ; കൊവിഡ് കാരുണ്യ പ്രവര്‍ത്തകര്‍ക്ക് ആദരം
ദുബായ് : യുഎഇ കേന്ദ്രമായ മലയാളി പി ആര്‍ ഒ-മാരുടെ കൂട്ടായ്മയായ, യുണൈറ്റഡ് പി ആര്‍ ഒ  അസോസിയേഷന്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ രീതിയില്‍, 'ഓണനിലാവ് ' എന്ന പേരിലാണ് ആഘോഷം ഒരുക്കിയത്. അസോസിയേഷന്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ ആയിരം ഓണസദ്യ കിറ്റുകള്‍ നല്‍കി. പ്രസിഡന്റ് സലീം ഇട്ടമ്മല്‍, ജനറല്‍ സെക്രട്ടറി അജിത്ത്  ഇബ്രാഹിം, ട്രഷറര്‍ മുഹ്‌സിന്‍ കാലിക്കറ്റ്  , പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ പൂക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. യുണൈറ്റഡ് പി ആര്‍ ഒ  അസോസിയേഷന്‍ സഹായഹസ്തവുമായി എന്നും ജനങ്ങളുടെ കൂടെയാണെന്നും  യു എ ഇ  ഗവണ്‍മെന്റ്  നിര്‍ദ്ദേശങ്ങള്‍ പരിപൂര്‍ണമായും പാലിച്ച് പ്രതീക്ഷയോടെ മുന്നേറുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ മെമ്പര്‍  തോമസ് ജോര്‍ജിന് , നബീല്‍ അഹ്മദ് ആദ്യ ഓണസദ്യ കിറ്റ് നല്‍കി ഉദ്ഘാടനം  നിര്‍വഹിച്ചു. ഷമീം യൂസഫ് , മുഹമ്മദ് അഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. യു എ ഇ യിലെ ലോക്ഡൗണ്‍ സമയത്ത് യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവരെ ചടങ്ങില്‍  ഉപഹാരം നല്‍കി ആദരിച്ചു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10