Logo
Fri, Jun 12, 2026 • 10:07 PM
LIVE TV
Watch

No business videos available

No Middle East videos available

ഗൾഫിലെ മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന മോഹൻ വടയാർ അന്തരിച്ചു


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 20, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഗൾഫിലെ മുതിർന്ന  മാധ്യമ പ്രവർത്തകനായിരുന്ന  മോഹൻ വടയാർ അന്തരിച്ചു
ദുബായ് : ഗൾഫിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മോഹൻ വടയാർ ( മോഹന ചന്ദ്രൻ- 64) നാട്ടിൽ അന്തരിച്ചു. രോഗബാധിതനായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കോട്ടയം വടയാർ സ്വദേശിയായ മോഹനചന്ദ്രൻ 1985 ൽ ജിദ്ദയിൽ 'സൗദി ഗസറ്റി’ൽ റിപ്പോർട്ടറായാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. നേരത്തേ നാട്ടിൽ സർക്കാർ സർവീസിൽ സേവനം അനുഷ്ഠിച്ചിരുന്നു. എട്ട് വർഷത്തോളം സൗദി ഗസറ്റിൽ ജോലി ചെയ്ത ശേഷം ഷാർജയിലെത്തി. 15 വർഷം 'ഗൾഫ് ടുഡേ'യുടെ സീനിയർ റിപ്പോർട്ടറായിരുന്നു. ‘ദൈവങ്ങൾ ഉറങ്ങിയ സന്ധ്യ’ എന്ന പേരിൽ കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: സ്വർണലത. മക്കൾ: വീണാ വിനോദ് (ഡൽഹി പ്രൈവറ്റ് സ്കൂൾ, ദുബായ് ), കാവ്യാ മോഹൻ (ഷാർജ). മരുമകൻ: വിനോദ് നമ്പ്യാർ , രഞ്ജിത് (ഷാർജ).
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10