Logo
Sat, Jun 13, 2026 • 09:00 AM
LIVE TV
Watch

No business videos available

No Middle East videos available

മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റർ ഡി.വിജയമോഹന്‍ അന്തരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 15, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റർ ഡി.വിജയമോഹന്‍ അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററുമായ ഡി. വിജയമോഹന്‍ അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. നാലുപതിറ്റാണ്ടിലേറെയായി മലയാള മനോരമയുടെ ഭാഗമായിരുന്നു ഡി.വിജയമോഹന്‍. മൂന്നു പതിറ്റാണ്ടായി ഡല്‍ഹിയില്‍ പ്രവർത്തിച്ചിരുന്ന ഡി വിജയമോഹന്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തന മികവിനുളള ചീഫ് എഡിറ്റേഴ്‌സ് ഗോൾഡ് മെഡൽ (1995ല്‍) നേടുന്ന ആദ്യ വ്യക്‌തിയായിരുന്നു. കോമൺവെൽത്ത് പ്രസ് യൂണിയന്‍റെ ഹാരി ബ്രിട്ടൻ ഫെലോഷിപ് നേടി ഇംഗ്ലണ്ടിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ വി കരുണാകരൻ നമ്പ്യാർ അവാർഡ് (1986), തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാർഡ്(1987),കേരള സർക്കാറിന്റെ അവാർഡ് (2004) എന്നിവ നേടി. എ രാമചന്ദ്രന്റെ വരമൊഴികൾക്ക് കേരള ലളിത കല അക്കാദമിയുടെ അവാർഡും (2005) സ്വാമി രംഗനാഥാനന്ദയുടെ ജീവചരിത്രത്തിന് പി കെ പരമേശ്വരൻ നായർ അവാർഡും (2007) ലഭിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കരിങ്ങയിൽ കാരയ്ക്കാട്ടുകോണത്തു വീട്ടിൽ പി.കെ. ദാമോദരൻ നായരുടെയും എസ് മഹേശ്വരി അമ്മയുടെയും മകനായി 1955 ഫെബ്രുവരി 28നായിരുന്നു ജനനം. ബാംഗ്ലൂർ കൈരളിനികേതൻ സ്കൂൾ, നെടുമങ്ങാട് ഗവ ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠനം. 1978 ല്‍ മലയാള മനോരമയിൽ ചേർന്ന അദ്ദേഹം കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ബ്യൂറോകളില്‍ പ്രവർത്തിച്ചു. പിന്നീട് 1985 മുതൽ ഡൽഹി ബ്യൂറോയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തനം. ചെന്താർക്കഴൽ(കവിതാസമാഹാരം), ഈ ലോകം അതിലൊരു മുകുന്ദൻ, സ്വാമി രംഗനാഥാനന്ദ(ജീവചരിത്രം), എ രാമചന്ദ്രന്‍റെ വരമൊഴികൾ, ഹ്യൂമർ ഇൻ പാർലമെന്‍റ് എന്നീ കൃതികള്‍ രചിച്ചു. എസ്.ജയശ്രീ ഭാര്യയാണ്. അഡ്വ.വി.എം.വിഷ്ണു ആണ് മകൻ. മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അനുശോചിച്ചു
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10