Logo
Sat, Jun 13, 2026 • 12:50 AM
LIVE TV
Watch

No business videos available

No Middle East videos available

സൗദിയിൽ വാഹനാപകട മരണ നിരക്ക് 33 ശതമാനം കുറഞ്ഞു : ഗതാഗത മന്ത്രാലയം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 07, 2018
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സൗദിയിൽ വാഹനാപകട മരണ നിരക്ക് 33 ശതമാനം  കുറഞ്ഞു : ഗതാഗത മന്ത്രാലയം
Saudi-Traffic സൗദി അറേബ്യയിൽ ഈ വർഷം വാഹനാപകട മരണങ്ങൾ 33 ശതമാനം തോതിൽ കുറഞ്ഞതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള റോഡുകളിൽ ഈ വർഷം വാഹനാപകടങ്ങളിൽ 1,560 ജീവനുകളാണ് പൊലിഞ്ഞത്. സൗദിയിൽകഴിഞ്ഞ കൊല്ലം നടന്ന അപകടങ്ങളിൽ 2,331 പേർ മരണപ്പെട്ടിരുന്നു. ഗതാഗത മന്ത്രാലയത്തിന്റെ കീഴിൽ ആകെ 68,000 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളാണ് രാജ്യത്തുള്ളത്. നഗരങ്ങൾക്കകത്തെ റോഡുകൾ മന്ത്രാലയത്തിനു കീഴിലല്ല. ഗതാഗത മന്ത്രാലയത്തിനു കീഴിലെ റോഡുകളിൽ ഈ കൊല്ലം 13,221 വാഹനാപകടങ്ങളുണ്ടായി. കഴിഞ്ഞ വർഷം ഈ റോഡുകളിൽ 17,632 അപകടങ്ങളുണ്ടായിരുന്നു. അപകടങ്ങളുടെ എണ്ണത്തിൽ ഈ വർഷം 25 ശതമാനം കുറവ് രേഖപ്പെടുത്തി. ഈ കൊല്ലം വാഹനാപകടങ്ങളിൽ 10,755 പേർക്ക് പരിക്കേറ്റു. 2017 ൽ 14,481 പേർക്ക് പരിക്കേറ്റിരുന്നു. അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണത്തിൽ ഈ കൊല്ലം 25.5 ശതമാനം കുറവുണ്ട്. റോഡുകളിൽ സുരക്ഷാ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കി വാഹനാപകട മരണ നിരക്ക് ഒരു ലക്ഷം പേരിൽ എട്ട് ആയി കുറക്കുന്നതിനാണ് വിഷൻ 2030 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2015 ൽ ഒരു ലക്ഷം പേരിൽ 26 ആയിരുന്നു വാഹനാപകട മരണ നിരക്ക്. https://youtu.be/-Ijm_1SKGDI
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10