Logo
Sat, Jun 13, 2026 • 02:28 AM
LIVE TV
Watch

No business videos available

No Middle East videos available

രാഹുല്‍ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം : പ്രചാരണത്തിന് ആവേശം പകരാന്‍ കെ മുരളീധരന്‍ ദുബായില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 04, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

രാഹുല്‍ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം : പ്രചാരണത്തിന് ആവേശം പകരാന്‍ കെ മുരളീധരന്‍ ദുബായില്‍
Muraleedharan-Dubai ദുബായ് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ട, പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കെ പി സി സി പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എം.എല്‍ എ അല്‍പ്പം മുമ്പ് ദുബായിലെത്തി. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ കെ മുരളീധരന് സ്വീകരണം നല്‍കി. യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ, ഇന്‍കാസിന്റെ ദക്ഷിണ മേഖലാ കണ്‍വന്‍ഷന്‍ ഇന്ന് ( വെളളി) വൈകിട്ട് ആറരയ്ക്ക് ഷാര്‍ജ റയാന്‍ ഹോട്ടലില്‍ കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ പ്രവര്‍ത്തകരും ഭാരവാഹികളും യോഗത്തില്‍ സംബന്ധിക്കും. കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍, തൃശൂര്‍ ഡി സി സി പ്രസിഡണ്ട് ടി എന്‍ പ്രതാപന്‍, ഷാഫി പറമ്പില്‍ എം എല്‍ എ എന്നിവരും ഇതുമായി ബന്ധപ്പെട്ട് യുഎഇയിലുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ കൂടി യുഎഇയിലെത്തും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10