Logo
Sat, Jun 13, 2026 • 08:47 AM
LIVE TV
Watch

No business videos available

No Middle East videos available

കേരളത്തിൽ സിപിഎമ്മിന്‍റെ പതനം കെ-റെയിൽ പദ്ധതിയിലൂടെ : ഇത് ആസൂത്രണം ചെയ്ത കൊള്ള ; കൊടിക്കുന്നിൽ സുരേഷ് എംപി


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
December 28, 2021
1 min read Updated: June 13, 2026
SHARE:
SAVE: Login to save

കേരളത്തിൽ സിപിഎമ്മിന്‍റെ പതനം കെ-റെയിൽ പദ്ധതിയിലൂടെ : ഇത് ആസൂത്രണം ചെയ്ത കൊള്ള ; കൊടിക്കുന്നിൽ സുരേഷ് എംപി
ദുഖായ്: ബംഗാളിൽ സിപിഎമ്മിന്‍റെ പതനം നന്ദിഗ്രാം ആയിരുന്നെങ്കിൽ , കേരളത്തിൽ ഇത് കെ റയിൽ പദ്ധതി ആയിരിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി ദുബായിൽ പറഞ്ഞു. നോട്ട് നിരോധനം 'ഓർഗനൈസഡ് ലൂട്ടിംഗ് ' എന്ന് പറഞ്ഞതു പോലെ കെ റയിലും കൃത്യമായി ആസൂത്രണം ചെയ്ത കൊള്ളയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ 137-ാംമത് ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് യുഎഇയിൽ ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യയിൽ കോൺഗ്രസ് എന്ന മതേതര ജനാധിപത്യ പാർട്ടിയുടെ പ്രാധാന്യം അടയാളപ്പെടുത്തുക എന്നത് ലക്ഷ്യമിട്ടാണിതെന്നും കൊടിക്കുന്നിൽ പറഞ്ഞു. ഇൻകാസ് യു എ ഇ പ്രസിഡണ്ട് മഹാദേവൻ വാഴശേരിൽ , ഷാർജ ഇൻകാസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ എ റഹിം , വർക്കംഗ് പ്രസിഡണ്ട് ബിജു എബ്രാഹം , മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എ കെ എ നസീർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10