Logo
Fri, Jun 12, 2026 • 11:40 PM
LIVE TV
Watch

No business videos available

No Middle East videos available

ന്യൂയോര്‍ക്ക് കോള്‍സെന്‍റര്‍ തട്ടിപ്പില്‍ 21 ഇന്ത്യക്കാര്‍ക്ക് തടവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 22, 2018
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ന്യൂയോര്‍ക്ക് കോള്‍സെന്‍റര്‍ തട്ടിപ്പില്‍ 21 ഇന്ത്യക്കാര്‍ക്ക് തടവ്
ന്യൂയോർക്കിലെ കോൾസെൻറർ തട്ടിപ്പിൽ 21 ഇന്ത്യക്കാർക്ക് നാല് മുതൽ 20 വർഷം വരെ തടവുശിക്ഷ വിധിച്ചു. ന്യൂയോർക്കിലെ ടെക്‌സസിലെ ഫെഡറൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇത്രയധികം ഇന്ത്യക്കാർ ശിക്ഷിക്കപ്പെടുന്ന യു.എസിലെ ആദ്യകേസാണിത്. കോൾസെൻറർ തട്ടിപ്പ് കേസിൽ നേരത്തേ മൂന്ന് പേർ ശിക്ഷിക്കപ്പെട്ടിരുന്നു. 2012-16 കാലഘട്ടത്തിനിടെ അഹമ്മദാബാദിലെ കോൾസെൻററുകൾ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാരെ പറ്റിച്ച് ശതകോടിക്കണക്കിന് ഡോളറാണ് കവർന്നത്. യു.എസ് പൗരത്വം ലഭിച്ച് അധികകാലം ആകാത്തവരും പ്രായം ചെന്നവരുമാണ് തട്ടിപ്പിനിരയായത്. യു.എസ് പൗരത്വ കുടിയേറ്റ വകുപ്പിലെയും റവന്യു സർവീസിലെയും ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഇന്ത്യയിലിരുന്ന് ഫോൺ ചെയ്താണ് തട്ടിപ്പു തുടങ്ങുന്നത്. സർക്കാരിന് നിശ്ചിത പണം അടയ്ക്കാനുണ്ടെന്നും ഇല്ലെങ്കിൽ അറസ്റ്റും വിചാരണയും നാടുകടത്തലും നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തും. ഇവർതന്നെ പറഞ്ഞുകൊടുക്കുന്ന മാർഗങ്ങളിലൂടെ പണം നിക്ഷേപിക്കാനും ആവശ്യപ്പെടും. അമേരിക്കൻ ഇംഗ്ലീഷിലാണ് ഇവർ ഇരകളോടു സംസാരിച്ചിരുന്നത്. ഇരകൾ വിവിധ മാർഗങ്ങളിൽ അടയ്ക്കുന്ന പണം അമേരിക്കയിൽനിന്ന് ശേഖരിച്ച് ഇന്ത്യയിലേക്ക് അയച്ചുകൊടുത്തിരുന്നവർ മാത്രമാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പ്രധാന പ്രതികളായ 32 പേർ ഇന്ത്യയിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10