റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനാവില്ലെന്ന് പി​എ​സ്‍​സി; അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Jaihind Webdesk
Tuesday, August 3, 2021

Kerala-PSC

കൊച്ചി : എ​ല്‍​ജി​എ​സ് റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രിബ്യൂ​ണ​ല്‍ ഉ​ത്ത​ര​വി​നെ​തി​രെ പി​എ​സ്‍​സി ഹൈ​ക്കോ​ടതി​യി​ല്‍ സമർപ്പിച്ച അ​പ്പീ​ല്‍ കോടതി ഇന്ന് പരിഗണിക്കും. ഇ​നി​യും റാ​ങ്ക് പ​ട്ടി​ക നീ​ട്ടു​ക അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും മു​മ്പ് കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി​യി​രു​ന്നു​വെ​ന്നും പി​എ​സ്‌​സി ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചിട്ടുണ്ട്.

ഉ​ചി​ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ ഇ​നി നീ​ട്ടാ​നാ​വി​ല്ല. പ​ട്ടി​ക നീ​ട്ടി​യാ​ല്‍ പു​തി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം ന​ഷ്ട​മാ​കു​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പി​എ​സ്‍​സി ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് നാലിന് കാലാവധി അവസാനിക്കുന്ന എൽജിഎസ് റാങ്ക് പട്ടിക നീട്ടണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം സർക്കാർ തള്ളിയതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. തുടർന്ന് സെപ്റ്റംബർ 29 വരെ റാങ്ക് പട്ടിക നീട്ടാൻ ട്രിബ്യൂണൽ ഉത്തരവിടുകയായിരുന്നു. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് റാങ്ക് പട്ടിക നീട്ടാൻ കഴിയില്ലെന്ന് കാണിച്ച് പി​എ​സ്‍​സി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.