മന്ത്രി ജലീലിന്‍റെ നടപടി സത്യപ്രതിജ്ഞാലംഘനവും പ്രോട്ടോക്കോള്‍ ലംഘനവും; ഗവർണർക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി

 

ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ സത്യപ്രതിജ്ഞാലംഘനത്തിനും പ്രോട്ടോക്കോൾ ലംഘനത്തിനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെപിസിസി മെമ്പറുമായ അഡ്വ. എ എം രോഹിത് ഗവർണർക്ക് പരാതി നൽകി.
സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട ഫോൺ വിളികളുടെ പശ്ചാത്തലത്തിൽ യു എ ഇ കോൺസുലേറ്റ് ജനറലിൽ നിന്നും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കിറ്റുകൾ കൈപറ്റി എന്ന് മന്ത്രി പറഞ്ഞിരുന്നു.

കേന്ദ്ര സർക്കാരിന്‍റെയോ വിദേശകാര്യ മന്ത്രാലയത്തിന്‍റെയോ മുൻകൂർ അനുമതി ഇല്ലാതെ മറ്റൊരു രാജ്യത്ത് നിന്നും ഇത്തരത്തിലുള്ള സാമ്പത്തിക സഹായങ്ങൾ കൈപ്പറ്റരുത് എന്ന കൃത്യമായ നിയമം നിൽനിൽക്കെ മന്ത്രി പ്രോട്ടോക്കോൾ ലംഘനം നടത്തിയിരിക്കുകയാണ്. കൂടാതെ കോൺസുലേറ്റ് ജനറലിൽ നിന്നും സ്വീകരിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഭക്ഷ്യ കിറ്റുകൾ ഇഷ്ടക്കാർക്കും തത്പരകക്ഷികൾക്കും വിതരണം ചെയ്യുകയും ചെയ്തത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

Comments (0)
Add Comment