‘നിങ്ങള്‍ ഒരു രക്തസാക്ഷിയെ അപമാനിച്ചു; ഈ രാജ്യം വഞ്ചനയ്ക്ക് മാപ്പ് കൊടുക്കാറില്ല’ : മോദിക്ക് പ്രിയങ്കാ ഗാന്ധിയുടെ മറുപടി

Sunday, May 5, 2019

Priyanka Gandhi

രാജീവ് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. രക്തസാക്ഷികളുടെ പേരില്‍ വോട്ട് തേടുന്ന പ്രധാനമന്ത്രി ഇന്നലെ സത്യസന്ധനായ ഒരു മനുഷ്യന്‍റെ രക്തസാക്ഷിത്വത്തെ അപമാനിച്ചെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. തങ്ങള്‍ക്കായി രക്തസാക്ഷിയായ രാജീവ് ഗാന്ധിക്കുവേണ്ടി ജനം മോദിക്ക് ഉചിതമായ മറുപടി നല്‍കും. വഞ്ചനയ്ക്ക് രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.