രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം പറഞ്ഞത് നെല്‍സണ്‍ മണ്ടേല : ഓര്‍മ പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Thursday, July 18, 2019

നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനത്തില്‍ അദ്ദേഹവുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ട്രീയത്തിലിറങ്ങാന്‍ തന്നോട് ആദ്യം ആവശ്യപ്പെട്ടത് നെല്‍സണ്‍ മണ്ടേലയായിരുന്നുവെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.  നെല്‍സണ്‍ മണ്ടേലയോടൊപ്പം പ്രിയങ്കയും മകനും ഇരിക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചു.

തനിക്ക് അദ്ദേഹം നെല്‍സണ്‍ അങ്കിളായിരുന്നുവെന്ന് പറഞ്ഞ പ്രിയങ്ക അദ്ദേഹമാണ് തന്നോട് രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആദ്യം ആവശ്യപ്പെട്ടതെന്നും വെളിപ്പെടുത്തി. നെല്‍സണ്‍ മണ്ടേലയുടെ 101-ാം ജന്മദിനത്തിലായിരുന്നു പ്രിയങ്കാ ഗാന്ധി ഓര്‍മകള്‍ പങ്കുവെച്ചത്.

മണ്ടേലയെപ്പോലെയുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യം. സത്യത്തിലും സ്‌നേഹത്തിലും സ്വാതന്ത്ര്യത്തിലുംഅധിഷ്ഠിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. രാഷ്ട്രീയത്തിലിറങ്ങണമെന്ന് എന്നോട് ആദ്യം ആവശ്യപ്പെട്ട അദ്ദേഹം എനിക്ക് ‘നെല്‍സണ്‍ അങ്കിള്‍’ ആയിരുന്നു.  അദ്ദേഹം എന്നുമെന്‍റെ പ്രചോദനവും വഴികാട്ടിയുമായിരിക്കും’ – പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.[yop_poll id=2]