ഈ തെരഞ്ഞെടുപ്പ് ജനാധിപത്യ സംരക്ഷണത്തിനായി; ആ ഒരു പ്രധാന്യം നാം ഓരോരുത്തരുടെയും മനസ്സില്‍ ഉണ്ടാകണം: പ്രിയങ്ക ഗാന്ധി

Jaihind Webdesk
Sunday, May 12, 2019

ഡല്‍ഹി: ആറാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് വിവിധ മണ്ഡലങ്ങളില്‍ പുരോഗമിക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

‘വാസ്തവത്തില്‍ ഈ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം നമ്മള്‍ പോരാടുന്നത് രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായാണ്. അത് നാം ഓരോരുത്തരുടെയും മനസ്സില്‍ എപ്പോഴും ഉണ്ടാകണം. ഞാന്‍ എന്റെ വോട്ട് രേഖപ്പെടുത്തി’- പ്രിയങ്ക വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രിയങ്കഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ സ്‌കൂളിലാണ് ഭര്‍ത്താവ് റോബര്‍ട്ട വദ്രയ്‌ക്കൊപ്പം വോട്ട് രേഖപ്പെടുത്താന്‍ പ്രിയങ്കഗാന്ധി എത്തിയത്.