മോദി ദൂര്യോധനനെപ്പോലെ ധിക്കാരി; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്കഗാന്ധി

Jaihind Webdesk
Tuesday, May 7, 2019

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ അവഹേളിച്ച് പ്രസംഗം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹിന്ദു പുരാണത്തിലെ ദുര്യോധനപ്പോലെ ധിക്കാരിയെന്നാണ് മോദിയെ പ്രിയങ്ക വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ അഹങ്കാരവും ധിക്കാരവുമായിരിക്കും പരാജയത്തിലേക്ക് കൊണ്ടെത്തിക്കുക – പ്രിയങ്ക പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ എന്റെ കുടുംബത്തെയും രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ചവരെയും നിരന്തരം അപമാനിക്കുകയാണ്. പക്ഷേ, ഒരിക്കല്‍ പോലും രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് മിണ്ടുന്നില്ല. രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള കാര്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത് -പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.