സിപിഎമ്മിന് ചൈനയോടുള്ള അമിതവിധേയത്വം ഇന്ത്യന്‍ പൊതുതാല്പര്യത്തെ ഹനിക്കുന്നത് : എന്‍കെ പ്രേമചന്ദ്രന്‍ എംപി

Jaihind Webdesk
Saturday, January 15, 2022


ചൈനയോട് അമിതവിധേയത്വം പ്രകടിപ്പിച്ചു കൊണ്ട് ഇന്‍ഡ്യന്‍ പൊതുതാല്പര്യത്തിനെതിരായി സിപിഐ (എം) സ്വീകരിച്ചിട്ടുളള നിലപാട് രാജ്യതാല്പര്യത്തെ ഹനിക്കുന്നതാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അഭിപ്രായപ്പെട്ടു. സിപിഎമ്മിന് പലപ്പോഴും ഇന്ത്യയുടെപൊതുതാല്പര്യത്തെക്കാള്‍ പ്രധാനം വൈദേശിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടാണ്. 1942 ലെ ക്വീറ്റ് ഇന്‍ഡ്യ സമരത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടുനിന്നതും വിദേശ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ താല്പര്യം സംരക്ഷിക്കാനായിരുന്നു. ഇന്‍ഡ്യയെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണോ, അതോ ചൈനയെക്കതിരെയുളള നിലപാടുകളാണോ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന സിപിഐ(എം) ന് അലട്ടുന്ന പ്രശ്നമെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ വെളിപ്പെടുത്തണം. നിര്‍ണ്ണായക ഘട്ടങ്ങളില്‍ രാജ്യതാല്പര്യത്തെ ഹനിച്ച് വൈദേശിക കമ്മ്യൂണിസ്റ്റ് ശക്തികളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ടെ പാരമ്പര്യം തുടരുവാന്‍ ആണോ സിപിഐ (എം) തീരുമാനമെന്ന് അറിയുവാന്‍ ഇന്ത്യന്‍ ജനതയ്ക്ക് താല്പര്യമുണ്ടെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

ചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഇന്‍ഡ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ച അമിതമായ വൈദേശിക കമ്മ്യൂണിസ്റ്റ് വിധേയത്വവും അനുബന്ധ നിലപാടുകളുമാണ് വിയോജക മാര്‍ക്സിറ്റ് പ്രസ്ഥാനമെന്ന നിലയില്‍ 1940 ല്‍ ആര്‍എസ്പി രൂപം കൊളളുവാന്‍ ഇടവയായത്. ‘റഷ്യയില്‍ മഴപെയ്യുമ്പോള്‍ ഇന്ത്യയില്‍ കുടപിടിക്കുന്നവരാണ്’ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെന്ന് ആര്‍എസ്പി യുടെ കഴിഞ്ഞകാല നേതാക്കള്‍ ഉന്നയിച്ചിരുന്ന ആരോപണം ദൃഡീകരിക്കുന്നതാണ് ഇന്‍ഡ്യക്കെതിരെ അമേരിക്കയോട് പ്രകടിപ്പിക്കുന്ന അമിതവിധേയത്വ നിലപാടെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.