ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് പോളിംഗ് പുരോഗമിക്കുന്നു. അതേസമയം ദന്തേവാഡയിലെ സൈനിക ക്യാമ്പിന് സമീപം കുഴിബോംബുകൾ പൊട്ടിത്തെറിച്ചു. ആർക്കും പരിക്കില്ല.
കോണ്ടയില്‍ പോളിംഗ് ബൂത്തിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ട് ചെയ്യുന്നതിനായി ഒരു താൽക്കാലിക ബൂത്ത് തയ്യാറാക്കി. കനത്ത കാവലാണ് വിന്യസിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് ഭീഷണിയുള്ള പത്ത് മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ നാല് വരെയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ എട്ട് മുതല്‍ അഞ്ച് വരെയുമാണ് വോട്ടെടുപ്പ്. ബസ്തര്‍, രാജ്നന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും.
വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകല്‍പതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള്‍ 40 എണ്ണമാണ്.