വോട്ടെടുപ്പിനു ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചത് ബിജെപി മന്ത്രിയുടെ ഹോട്ടലില്‍; തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Saturday, December 1, 2018

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലും മധ്യപ്രദേശിലും തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് ആരോപണം. ഛത്തീസ്ഘട്ട് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ വോട്ടിംഗ് മെഷീനുകൾ തെരഞ്ഞെടുപ്പിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് സ്ട്രോംഗ് റൂമിൽ എത്തിച്ചത്. മധ്യപ്രദേശിലെ രണ്ട് മണ്ഡലങ്ങളിലെ വോട്ടീംഗ് മെഷീനുകൾ എത്തിച്ചപ്പോൾ സ്ട്രോംഗ് റൂമിൽ വൈദ്യുതിയും സിസിടിയും ഓഫാക്കിയിരുന്നു എന്നതാണ് മറ്റൊരു ഗുരുതരമായ ആരോപണം. അട്ടിമറിയുടെ തെളിവുകളും പുറത്ത് വന്നു.