കുടുംബ പശ്ചാത്തലത്തില്‍ പൊളിറ്റിക്കല്‍ സറ്റയർ ; ‘പൊളിറ്റിക്‌സ്’ ക്രിസ്തുമസ് റിലീസിന്

Jaihind News Bureau
Sunday, December 20, 2020

 

ഹാഷ്‌ ടാ‌ഗ് എൻറ്റർടെയ്‌ൻമെ‌ന്റ്‌സിന്റെ ബാനറിൽ രാഹുൽ ജി എസ് സംവിധാനം ചെയ്‌ത് അരുൺ ശ്യാമളൻ, കാർത്തിക് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഹ്രസ്വ ചിത്രം പൊളിറ്റിക്‌സ് ക്രിസ്‌തുമസിന് റിലീസ് ചെയ്യും. അശ്വതി അവിനേശ്, രാജശ്രീ അരുൺ, അഭിമന്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു വാട്‌സാപ്പ് കോമഡിയെ അധികരിച്ച് തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സായ്‌കൃഷ്‌ണ ആർ.പിയാണ്. പൊളിറ്റിക്കൽ സ‌റ്റയർ ശ്രേണിയിൽപ്പെടുന്ന ചിത്രം ഒരു കുടുംബത്തിന്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്.

ക്യാമറ- അരവിന്ദ് കെ.വി, എഡിറ്റർ- ബോബി രാജൻ, അസോസിയേറ്റ് എഡിറ്റർ- നിർമ്മിതൻ ഗുരുവസന്തം, സൗണ്ട് ഡിസൈൻ- രാഹുൽ എസ്.ജെ, ഡബിംഗ് ആന്റ് മിക്‌സിംഗ്- ആൽബിൻ തോമസ്( ന്യൂ ടി.വി സ്റ്റുഡിയോ), പോസ്റ്റർ ഡിസൈൻ- അനീഷ് ചന്ദ്രൻ, സബ് ടൈറ്റിൽസ്- ഗിരി.