വാഹനം തട്ടിയത് ചോദ്യംചെയ്തു ; സ്ത്രീയെ നടുറോഡില്‍ മർദ്ദിച്ച് പൊലീസുകാരന്‍

Jaihind Webdesk
Saturday, August 7, 2021

ഇടുക്കി : ഇടുക്കി വണ്ണപ്പുറത്ത് സ്ത്രീക്ക് പൊലീസുകാരന്‍റെ ക്രൂരമർദ്ദനം. ഐ.ആര്‍ ബറ്റാലിയന്‍ പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ രാജാണ് തൊടുപുഴ സ്വദേശി ഷീബ സലീമിനെ മർദ്ദിച്ചത്. അമല്‍ രാജിന്‍റെ ബൈക്ക് ഷീബയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ തട്ടുകയായിരുന്നു. നിര്‍ത്താതെ പോയ അമല്‍ രാജിനെ പിന്തുടര്‍ന്ന ഷീബ വാഹനം തട്ടിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദ്ദനം. അമല്‍ രാജിനെതിരെ പൊലീസ് കേസെടുത്തു.