ശബരിമലയിൽ പോലീസ് എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ചതായി കെ പി സി സി വർക്കിംഗ് പ്രസിഡൻറ് കെ.സുധാകരൻ. സിപിഎമ്മിനോട് കൂറ് പുലർത്തുന്ന പോലീസുകാരെ മാത്രമാണ് ശബരിമലയിൽ ഡ്യൂട്ടിക്കിടുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനും ദേവസ്വം മന്ത്രി കടകംപള്ളിക്കും സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കെ.സുധാകരൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ ദേവസ്ഥാനത്തെ അപമാനിക്കുന്ന നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ. സന്നിധാനത്ത് പോലീസിനെ വിന്യസിച്ചിരിക്കുന്നതാണ് എല്ലാ പ്രശ്നങൾക്കും കാരണം. ശബരിമലയിൽ പോലീസ് എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ചതായി കെ.സുധാകരൻ കുറ്റപ്പെടുത്തി.
മഴ പെയ്തപ്പോൾ പന്തലിൽ കയറി നിന്ന ഭക്തനെ പോലീസ് ഷൂവിട്ട് ചവിട്ടി. ശബരി മലയെ തകർക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കുന്നത്. ഭക്തർക്ക് മലമൂത്ര വിസർജ്ജനത്തിന് പോലും സൗകര്യമൊരുക്കാൻ കഴിയാത്ത സർക്കാർ രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്നും സുധാകരൻ പറഞ്ഞു.
സി.പി.എമ്മിനോട് കൂറ് പുലർത്തുന്ന പോലീസുകാരെ മാത്രമാണ് ശബരിമലയിൽ ഡ്യൂട്ടിക്കിടുന്നത്. ഇവർക്ക് സി.പി.എം ചില രഹസ്യ നിർദ്ദേശങ്ങൾ നൽകുന്നു. സി.പി.എം പ്രവർത്തകർ കാടിനുള്ളിലൂടെ ശബരിമലയിലേക്ക് നുഴഞ്ഞ് കയറുന്നു. ചില ഗൂഢ നീക്കങ്ങൾ നടക്കുന്നു. പത്മകുമാറിനും കടകംപള്ളിക്കും സ്ഥാനത്ത് തുടരാൻ അർഹതയില്ല
https://www.youtube.com/watch?v=9bH54YLYI-I