കെ.എസ്.യു ജില്ലാ കമ്മിറ്റി മഹാരാജാസ് കോളേജ് ഹോസ്റ്റലിലേക്ക് നടത്തി മാർച്ചിന് നേരെ പൊലീസ് അതിക്രമം; പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി; ജലപീരങ്കി പ്രയോഗിച്ചു

Jaihind News Bureau
Wednesday, December 4, 2019

എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു നേതാവിനെ എസ് എഫ് ഐ ക്കാർ പൂട്ടിയിട്ട് മർദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടുക മഹാരാജാസ് കോളേജ് ഹോസ്റ്റൽ റെയ്‌ഡ്‌ ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി മഹാരാജാസ് കോളേജ് ഹോസ്റ്റലിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു.

ഡിസിസി വൈസ് പ്രസിഡന്‍റ്‌ മുഹമ്മദ്‌ ഷിയാസ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ ഒളിവിൽ കഴിയുന്ന ഹോസ്റ്റലിൽ റെയ്‌ഡ്‌ നടത്തണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു. മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെ.എസ് യു പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചു. തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്ത് നീക്കി.

കെ.എസ്.യു ജില്ലാ പ്രസിഡന്‍റ്‌ അലോഷി സേവിയർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എ അജ്മൽ, ടി എച്ച് അസ്ലം, ജില്ലാ വൈസ് പ്രസിഡന്‍റ്‌ ഭാഗ്യനാഥ്, തുടങ്ങിവർ പ്രധിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

teevandi enkile ennodu para