‘പോലീസ് അതിക്രമങ്ങള്‍ സിപിഎമ്മിന്‍റെ ഒത്താശയോടെ; അക്രമങ്ങള്‍ കൂടുന്നത് ഗൗരവകരം’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, October 20, 2022

 

ഇടുക്കി: കിളികൊല്ലൂർ പോലീസ് മർദ്ദനത്തില്‍ സ്ഥലംമാറ്റം പരിഹാരമല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സ്ഥലംമാറ്റം ഒരു ശിക്ഷയായി കാണാനാവില്ല. ക്രമസമാധാനം നടപ്പിലാക്കേണ്ട പോലീസുകാർ തന്നെ ക്രമസമാധാനം നശിപ്പിക്കുന്ന സ്ഥിതിയാണ് കേരളത്തിലെന്നും സംസ്ഥാനത്ത് പോലീസ് അതിക്രമം കൂടുന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസുകാരെ സ്ഥലം മാറ്റി എന്നതുകൊണ്ട് മാത്രം മർദ്ദനത്തിന് പരിഹാരം ആകുന്നില്ല. സിപിഎമ്മിന്‍റെ പിൻബലത്തോടെയാണ് എസ്എച്ച്ഒയും സംഘവും പെരുമാറിയത്. എല്ലായിടത്തും പോലീസ് അക്രമം നടക്കുന്നത് സിപിഎമ്മിന്‍റെ ഒത്താശയോടെയാണ്. ഇടുക്കിയിൽ യുഡിഎഫ് മീറ്റിംഗിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.