സിബിഐയുടെ നിഷ്പക്ഷതയ്ക്ക് മേലുള്ള അവസാനത്തെ ആണിയായിരുന്നു മോദി കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ അടിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. സി.ബി.ഐയെ വ്യവസ്ഥാപിതമായ രീതിയില്‍ ശിഥിലീകരിച്ച് നാമാവശേഷമാക്കുക എന്ന നയം പ്രധാനമന്ത്രി പൂർത്തിയാക്കിയിരിക്കുന്നു. സിബിഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും വിശ്വാസ്യതയെയും ശേഷിയെയും പ്രധാനമന്ത്രി കൊന്നു കുഴിച്ചുമൂടിയെന്നും അദ്ദേഹം ആഞ്ഞടിച്ചു.
നേരിട്ടുള്ള നടപടികളായിരുന്നില്ല പ്രധാനമന്ത്രി സിബിഐ ഡയറക്ടര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്ഥലംമാറ്റം നല്‍കിയത് പകരം ദുരൂഹതയുടെ ഇരുട്ടില്‍ രഹസ്യമായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ പിന്നാമ്പുറ നീക്കത്തിലൂടെയായിരുന്നു പ്രധാനമന്ത്രി നീക്കങ്ങള്‍. റഫേല്‍ അഴിമതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത് മാത്രമാണ് സിബിഐ ഡയറക്ടറുടെ സ്ഥലംമാറ്റത്തിന് വഴിവച്ചതെന്നും സുര്‍ജേവാല് കുറ്റപ്പെടുത്തി.