കൊവിഡ് : തമിഴ്നാട്ടില്‍  പ്ലസ് ടു പരീക്ഷ റദ്ദാക്കി

Jaihind Webdesk
Saturday, June 5, 2021

ചെന്നൈ :  തമിഴ്നാട്ടില്‍  പ്ലസ് ടു പരീക്ഷ റദ്ദാക്കി. കൊവിഡ് വ്യാപനത്തെതുടർന്നാണ് തീരുമാനം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.