കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം ; കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ ആസൂത്രിത ആക്രമണം ദൗർഭാഗ്യകരം : ഉമ്മന്‍ ചാണ്ടി | Video

Jaihind News Bureau
Tuesday, September 1, 2020

തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകത്തെ അപലപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെറ്റ് ചെയ്തവരെ കോൺഗ്രസ് ന്യായീകരിക്കില്ല. കൊലപാതകത്തിന്‍റെ പേരിൽ സി.പി.എം വ്യാപക അക്രമം അഴിച്ചു വിടുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെയുണ്ടാകുന്ന അക്രമസംഭവങ്ങൾ നിർഭാഗ്യകരമാണ്. ആരോ ആഹ്വാനം ചെയ്ത മട്ടിലുള്ള ഒരു ഏകീകൃത സ്വഭാവമാണ് ഈ അക്രമങ്ങൾക്കുള്ളത്. കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുന്നതിന് പകരം അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോൺഗ്രസ് ഓഫീസുകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന നടപടി തികച്ചും ദൗർഭാഗ്യകരമാണ്. കുറ്റം ചെയ്തവരെ കണ്ടെത്തി നിയമപരമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.