ആശ്വാസ നടപടികളില്ല ഉപദേശം മാത്രം; പ്രധാനമന്ത്രിയുടെ അഭിസംബോധന നിരാശാജനകമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

പ്രധാനമന്ത്രിയുടെ അഭിസംബോധന നിരാശാജനകമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ആശ്വാസ നടപടികളില്ല ഉപദേശം മാത്രമാണുള്ളത്. രാജ്യത്തെ തകർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി കൂടി പ്രധാനമന്ത്രി പറയണം.

പ്രധാനമന്ത്രി വാക്കുകളിലൊതുക്കാതെ ആശ്വാസ നടപടികൾ കൂടി സ്വീകരിക്കണം. തകർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി മറച്ചു വക്കാൻ കൊവിഡ് മറയാക്കരുത്. കൊവിഡ് തടയാനുള്ള കേന്ദ്ര സർക്കാരിന്‍റെ നടപടികളെ  പിന്തുണയ്ക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

Comments (0)
Add Comment