രാഹുൽ ഗാന്ധിയുടെ പിന്നിൽ ഇന്ത്യൻ ജനത ഒന്നിച്ച് അണിനിരക്കും : പി.ജെ.ജോസഫ്

Jaihind Webdesk
Tuesday, March 26, 2019

ഇന്ത്യയിലെ കോടി കണക്കിന് പാവപെട്ടവർക്ക് ആശ്വാസമേകുന്ന മിനിമം വേതനം ഉറപ്പ് നല്കിയ രാഹുൽ ഗാന്ധിയുടെ പിന്നിൽ ഇന്ത്യൻ ജനത ഒന്നിച്ച് അണിനിരക്കുമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു. വാഗ്ദാനങ്ങൾ നല്‍കിയാൽ സമയബന്ധിതമായി പാലിച്ച വ്യക്തിത്വമാണ് രാഹുൽ ഗാന്ധിയുടേതെന്നും അദേഹം പറഞ്ഞു.

മദ്ധ്യപ്രദേശിലും, രാജസ്ഥാനിലും ചത്തീസ്ഗഢിലും കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ മണിക്കൂറുകൾക്കകം കാർഷിക കടം എഴുതി തള്ളിയെന്നും അദേഹം പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്‍റെ മൂവാറ്റുപുഴ അസംബ്ലി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം.സലിം അദ്ധ്യക്ഷത വഹിച്ചു. ജോയ്സ് ജോർജ് ജനങ്ങളെ പറഞ്ഞു പറ്റിച്ച ഓരോ കാര്യങ്ങളും ജയിച്ചാൽ മണ്ഡലത്തിൽ നടപ്പാക്കുമെന്ന് ഡീൻ പറഞ്ഞു.

യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്‍റ് വി.ഡി സതീശൻ എം.എൽ.എ ജോസഫ് വാഴക്കൻ എന്നിവർ സംസാരിച്ചു.

teevandi enkile ennodu para