ഇന്ധന വില കുതിക്കുന്നു ; വില വർധന തുടർച്ചയായ ആറാം ദിവസം

 

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ഒമ്പത് ദിവസത്തിനുള്ളില്‍ എട്ട് തവണയാണ് വില കൂടിയത്. പെട്രോളിന് ഒരു രൂപ 12 പൈസയും, ഡീസലിന് ഒരു രൂപ 80 പൈസയും വര്‍ധിച്ചു. വില വര്‍ധിച്ചതോടെ കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.38 രൂപയായി. തിരുവനന്തപുരത്ത് 83 രൂപയാണ് വില.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണകമ്പനികള്‍ പറയുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന്  48 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്നത് ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്നു. കൊവിഡ് മൂലമാണെന്നായിരുന്നു  വിശദീകരണം. നവംബര്‍ 20ന് പ്രതിദിന വില നിയന്ത്രണം പുനരാരംഭിക്കുകയായിരുന്നു.

 

Comments (0)
Add Comment