പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം പരാതി നല്‍കി

Jaihind Webdesk
Friday, March 1, 2019

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി. ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛന്മാരാണ് പരാതി നല്‍കിയത്. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം പറഞ്ഞു.

അതേസമയം, ഇരട്ടക്കൊലക്കേസ് പ്രതികളായ പിതാംബരനെയും, സജി ജോര്‍ജിനെയും കസ്റ്റഡിയില്‍ വാങ്ങി. കാസര്‍ക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് പ്രതികളെ കസ്റ്റഡിയില്‍ നല്‍കിയത്.
ശരത് ലാലിന്റേയും കൃപേഷിന്റേയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ധീര സ്മൃതി യാത്രയ്ക്ക് തുടക്കമായി. കല്ല്യോട്ടെ ഇരുവരുടേയും സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം ബന്ധുക്കളാണ് ചിതാഭസ്മം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യക്കോസിന് കൈമാറിയത്. കാസര്‍ക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് പ്രതികളെ കസ്റ്റഡിയില്‍ നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കളും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. അഞ്ച് ദിവസത്തെ പര്യടനത്തിന് ശേഷം തിരുവനന്തപുരം തിരുവല്ലത്ത് നിമഞ്ജനം ചെയ്യും.